തമിഴകത്തെ 'പൂസാക്കാന്‍' അയ്യപ്പബൈജു


മദ്യപാനിയുടെ ഭാവപ്രകടനങ്ങളിലൂടെ മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച അയ്യപ്പബൈജു ഇനി തമിഴകത്തെ 'പൂസാക്കാന്‍' കോളിവുഡിലേക്ക്‌. അയ്യപ്പ ബൈജുവെന്ന മിമിക്രിതാരം പുന്നപ്ര പ്രശാന്തിണ്റ്റെ പുതിയ തമിഴ്‌ ചിത്രം കാതല്‍ വര്‍ണ്ണങ്ങള്‍ റിലീസാവുന്നതോടെ തമിഴകവും ഈ 'മദ്യപാനി'യെ നെഞ്ചിലേറ്റുമെന്ന്‌ ഉറപ്പാണ്‌.

മലയാളത്തില്‍ തട്ടകം എന്ന സിനിമ സംവിധാനം ചെയ്ത സതീഷിണ്റ്റെതാണ്‌ കാതല്‍ വര്‍ണ്ണങ്ങള്‍. 'കോര്‍ട്ടര്‍ ഗോവിന്ദന്‍' എന്ന കഥാപാത്രത്തെയാണ്‌ അയ്യപ്പ ബൈജു അവതരിപ്പിക്കുന്നത്‌. പതിവുപോലെ ഈ കഥാപാത്രവും ശുദ്ധമദ്യപാനി തന്നെ. പ്രശാന്തിണ്റ്റെ ഗള്‍ഫ്‌ കോമഡിഷോ കണ്ട ഛായാഗ്രാഹകന്‍ പ്രേംരാജ്‌ മുഖേനയാണ്‌ ചിത്രത്തിലേക്ക്‌ കരാറായത്‌.

ഒറ്റപ്പാലത്തും മണ്ണാര്‍കാട്ടും ചെര്‍പ്പുളശേരിയിലുമായി അഞ്ചുദിവസത്തെ ഷൂട്ടിംഗ്‌ കഴിഞ്ഞു. ബാക്കിയുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി പ്രശാന്ത്‌ ഈമാസം 20-ന്‌ ഈറോഡിലേക്ക്‌ തിരിക്കും. വിനായകും രൂപശ്രീയും നായകരായി അഭിനയിക്കുന്ന കാതല്‍വര്‍ണ്ണങ്ങളില്‍ അയ്യപ്പ ബൈജുവും മുഴുനീള കഥാപാത്രമാണ്‌.

മലയാളത്തില്‍ അടൂറ്‍ ഗോപാലകൃഷ്ണണ്റ്റെ നാലുപെണ്ണുങ്ങള്‍, തമ്പി കണ്ണന്താനത്തിണ്റ്റെ ഫ്രീഡം, ജയരാജിണ്റ്റെ റെയ്ന്‍ റെയ്ന്‍ കം എഗൈന്‍, സിബിമലയിലിണ്റ്റെ ആലീസ്‌ ഇന്‍ വണ്ടര്‍ലാണ്റ്റ്‌ എന്നീ ചിത്രങ്ങളാണ്‌ പ്രശാന്തിണ്റ്റെതായി പുറത്തു വന്നത്‌. കെ കെ റോഡെന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും ചിത്രം പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്‌.

സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ൩൧-ന്‌ ദുബായില്‍ നടക്കുന്ന ഗുരുദക്ഷിണ എന്ന പ്രോഗ്രാമിലേക്ക്‌ ക്ഷണം ലഭിച്ചിരിക്കുന്നതിനാല്‍ തമിഴ്‌ സിനിമയുടെ ഷൂട്ടിംഗ്‌ വേഗംതീര്‍ത്ത്‌ പുറപ്പെടാനുള്ള തിരക്കിലാണ്‌ അയ്യപ്പബൈജു.

No comments: