നിരോധനം നീങ്ങി; കാഴ്ചയുടെ വിസ്മയച്ചെപ്പ് മിഴിതുറന്നു
മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിണ്റ്റെ ഭരണ കാലത്ത് സ്ഥാപിച്ച ലൈതൌസില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിനുള്ള നിരോധനം നീങ്ങിയതോടെ കിഴക്കിണ്റ്റെ വെനീസെന്ന പൌരാണിക നഗരത്തിലെ വിസ്മയ കാഴ്ചകള്‍ക്കായി ആലപ്പുഴക്കാര് മിഴിതുറന്നു. സുരക്ഷാഭീഷണിയെ തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ തീരങ്ങളിലെ Light House-കളില്‍ സന്ദര്‍ശനം നിരോധിച്ചിരിക്കുകയായിരുന്നു. ഇതില്‍ കേരളത്തിലെ വിഴിഞ്ഞം, അഞ്ചുതെങ്ങ്, കോവില്‍തോട്ടം, തങ്കശേരി എന്നിവയോടൊപ്പം ആലപ്പുഴയെയും നിരോധനത്തില്‍ നിന്ന് നീക്കിയതാണ് നാട്ടുകാര്‍ക്ക് അനുഗ്രഹമായത്.
വാണിജ്യ പ്രതാപകാലത്ത് തീരക്കടലിലെത്തുന്ന കപ്പലുകള്‍ക്ക് വെളിച്ചം നല്കി വഴികാട്ടിയായി നിലകൊണ്ട ഈ ലൈതൌസിണ്റ്റെ മുകളില്‍ നിന്നുനോക്കിയാല്‍ നഗരത്തിണ്റ്റെ ആകാശദൃശ്യം അനാവരണമാകും. കടല്‍പ്പാലവും പണ്ടികശാലയും പാര്‍ക്കും നീന്തല്‍ക്കുളവും കെട്ടിടങ്ങളും തുറമുഖവുമെല്ലാം 'ചെറിയ' കാഴ്ചകളായി കാണികള്‍ക്ക് വിസ്മയം പകരും. 1862-ല്‍ നിര്‍മ്മിച്ച ഈ ലൈതൌസാണ് കേരളത്തിലെ ഏറ്റവും പഴക്കമേറിയത്. തുടക്കത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കത്തിക്കുന്ന ഇരട്ടവിളക്കാണ് ലൈതൌസിലുണ്ടായിരുന്നത്. ഇത് 1952-വരെ കപ്പലുകളെ ദിശതെറ്റാതെ തീരത്തേക്ക് ആനയിച്ചു. പിന്നീട് 1960-വരെ കടപ്പുറത്തെ പ്രകാശമാനമാക്കിയത് ഗ്യാസ്ളൈറ്റുകളാണ്. ഇപ്പോഴുള്ള ഇലക്ട്രിക്ക് റിവോള്‍വിംഗ് ഒപ്റ്റിക്ക് സിസ്റ്റം പാരീസിലെ ഒരു കമ്പനിയാണ് ലൈതൌസില്‍ സ്ഥാപിച്ചത്.അന്ന് മുതല്‍ ഇന്നുവരെ മുറതെറ്റാതെ വെളിച്ചംവീശുകയാണ് 146 വര്‍ഷം പഴക്കമുള്ള ഈ സ്തൂപം.
വിളക്കുള്‍പ്പെടെ 33 മീറ്റര്‍ ഉയരമുള്ള ലൈതൌസില്‍ കയറാന്‍ സന്ദര്‍ശകരെ അനുവദിച്ചതോടെ ആലപ്പുഴ നഗരത്തിണ്റ്റെ ഏറ്റവും ഉയരത്തില്‍ നിന്നുളള കാഴ്ചക്കായി തിരക്കേറുകയാണ്. വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ചുവരെയാണ് സന്ദര്‍ശക സമയം. കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന് പ്രത്യേക ഫീസടക്കണം. പ്രവേശനത്തിന് മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് മൂന്നുരൂപയുമാണ് ഈടാക്കുന്നത്. വിദേശികള്‍ക്ക് 25 രൂപയാണ് പ്രവേശനഫീസ്.
1 comment:
മാധ്യമസിന്ഡിക്കേറ്റെന്നു കണ്ടു വായിച്ചതാണു.പക്ഷേ ആലപ്പുഴ വറ്ത്തമാനങള് കണ്ട് ഈ മാവെലിക്കരക്കാരന്റെ സന്തോഷം അറിയിക്കുന്നു.
Post a Comment