അവഗണനയുടെ കളിക്കളത്തില്‍ കായികലോകത്തെ ദ്രോണാചാര്യന്‍


ഇന്ത്യയ്ക്ക്‌ സ്വാതന്ത്യ്രം ലഭിക്കുന്നതിന്‌ മൂന്നുവര്‍ഷം മുമ്പുള്ള ഒരു സായാഹ്നം. കണിച്ചുകുളങ്ങരയിലെ ഹൈസ്കൂള്‍ ഗ്രൌണ്ടിണ്റ്റെ ഓരത്ത്‌ താല്‍ക്കാലികമായി തട്ടിക്കൂട്ടിയ വോളീബോള്‍ കോര്‍ട്ടില്‍ ഒരു ഒമ്പതുവയസുകാരന്‍ തന്നേക്കാള്‍ മൂന്നിരട്ടി ഉയരമുള്ള നെറ്റിനുമുകളിലൂടെ സ്മാഷുകള്‍ ഉതിര്‍ക്കുകയാണ്‌. അത്രയൊന്നും കായികബലമില്ലാത്ത മെലിഞ്ഞ പയ്യന്‍ എതിര്‍ കോര്‍ട്ടിലേയ്ക്ക്‌ ശരവേഗത്തില്‍ അടിച്ചുവിടുന്ന പന്തിനെ പ്രതിരോധിക്കാന്‍ കഴിയാതെ നാട്ടിലെ അറിയപ്പെടുന്ന കളിക്കാര്‍ കീഴടങ്ങുന്നത്‌ കണ്ട്‌ കയ്യടിക്കാന്‍ നാട്ടുകാരില്‍ ചിലരും മൈതാനത്ത്‌ സ്ഥിരമായി എത്തുമായിരുന്നു. കലവൂറ്‍ ഗോപിനാഥെന്ന ഈ ഒമ്പതുകാരണ്റ്റെ കൈകളില്‍ നിന്ന്‌ പിറന്ന സ്മാഷുകള്‍ പിന്നീട്‌ വോളീബോള്‍ രംഗത്ത്‌ രാജ്യത്തിന്‌ മികച്ച നേട്ടമുണ്ടാക്കിയത്‌ ചരിത്രം. ചെന്നയിലെ ആവടി എയര്‍ഫോഴ്സസ്‌ സ്റ്റേഡിയം കലവൂറ്‍ ഗോപിനാഥ്‌ സ്റ്റേഡിയം എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെടുമ്പോഴും അവഗണനയുടെ സ്മാഷില്‍ തകര്‍ന്നതിണ്റ്റെ വേദനയാണ്‌ കായികലോകത്തെ ഈ ദ്രോണാചാര്യന്‌ പറയാനുള്ളത്‌. താന്‍ പരിശീലിപ്പിച്ച വോളീബോള്‍ താരങ്ങള്‍ അര്‍ജുന അവാര്‍ഡ്‌ നേടുകയും പിന്നീട്‌ ഇവര്‍ പരിശീലകരായി ദ്രോണാചാര്യ അവാര്‍ഡ്‌ നേടുകയും ചെയ്തിട്ടും എഴുപത്തിയൊന്നുകാരനായ ഗോപിനാഥിന്‌ അര്‍ഹമായ അംഗീകാരങ്ങള്‍ ഇനിയും അകലെയാണ്‌. ഇന്ത്യകണ്ട മികച്ച വോളീബോള്‍ താരമായ ജിമ്മിജോര്‍ജിന്‌ കായികലോകത്തേയ്ക്ക്‌ വഴിതെളിച്ചതും അര്‍ജുന അവാര്‍ഡ്‌ ജേതാക്കളായ ശ്യാം സുന്ദര്‍റാവു, ഉദയകുമാര്‍ തുടങ്ങിയ താരങ്ങളെ കളിക്കളത്തിലെ തന്ത്രങ്ങള്‍ പരിശീലിപ്പിച്ചതും ഗോപിനാഥാണ്‌. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി വേലിക്കകത്ത്‌ വീട്ടിലെ ഒരു സ്കൂള്‍ അധ്യാപകണ്റ്റെ മകന്‍ രാജ്യത്തിന്‌ അഭിമാനനേട്ടമുണ്ടാക്കുമ്പോള്‍ ആഹ്ളാദിച്ചിരുന്ന നാട്ടുകാര്‍ ഇദ്ദേഹത്തോട്‌ അധികൃതര്‍ കാട്ടിയ വിവേചനത്തില്‍ ദുഖാര്‍ത്തരാണ്‌. കളിക്കളത്തിലൂടെ ഗോപിനാഥ്‌ പിന്നിട്ട നാള്‍വഴികള്‍ അറിയുമ്പോഴാണ്‌ അധികൃതര്‍ ഇദ്ദേഹത്തെ അവഗണിച്ചതെന്തെന്ന ചോദ്യമുയരുന്നത്‌. കലവൂറ്‍ ഗവണ്‍മെണ്റ്റ്‌ സ്കൂളില്‍ പഠിക്കുമ്പോഴാണ്‌ ഗോപിനാഥ്‌ വോളിബോളിനെ പ്രണയിച്ചത്‌. പിന്നീട്‌ ആലപ്പുഴ എസ്‌ ഡി കോളേജിണ്റ്റെ അഭിമാനതാരമായി. പഠനത്തിനുശേഷം എയര്‍ഫോഴ്സില്‍ ജോലികിട്ടിയ ഗോപിനാഥിന്‌ ഇന്ത്യ സന്ദര്‍ശിച്ച സിലോണ്‍ വോളിബോള്‍ ടീമിനെതിരായി മദ്രാസില്‍ പരിശീലനമത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതാണ്‌ വഴിത്തിരിവായത്‌. എയര്‍ഫോഴ്സിനെ പ്രതിനിധീകരിച്ച്‌ ഇണ്റ്റര്‍ സര്‍വ്വീസസില്‍ കളിച്ച ഗോപിനാഥ്‌ നാലുതവണ തുടര്‍ച്ചയായി ചാമ്പ്യനായി. ൧൯൫൯-ല്‍ സര്‍വ്വീസ്‌ ടീമിണ്റ്റെ ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ നേടി. ഇതേതുടര്‍ന്ന്‌ ഡല്‍ഹിയിലെ അമൃത കൌര്‍ കോച്ചിംഗ്‌ സെണ്റ്ററിലേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഗോപിനാഥിന്‌ പിന്നീട്‌ പരിശീലനം ലഭിച്ചത്‌ റഷ്യന്‍കോച്ച്‌ എം പി പിമിനോവില്‍ നിന്നാണ്‌. ൧൯൬൧-ലാണ്‌ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത്‌. എയര്‍ഫോഴ്സിണ്റ്റെ മെയിണ്റ്റനന്‍സ്‌ കമാണ്റ്റ്‌ ടീമിനെ പരിശീലിപ്പിക്കാനുള്ള ദൌത്യുവമായി മദ്രാസിലെ ആവടിയിലെത്തിയ ഗോപിനാഥ്‌ തുടര്‍ച്ചയായ ആറുവര്‍ഷം എയര്‍ഫോഴ്സ്‌ ടീമിന്‌ ചാമ്പ്യന്‍ഷിപ്പ്‌ നേടിക്കൊടുത്തു. ൬൬-ല്‍ ഹൈദ്രാബാദില്‍ വച്ച്‌ ദേശിയപട്ടം നേടിയ എയര്‍ഫോഴ്സ്‌ ടീം ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെ വിജയിച്ചതിനുപിന്നില്‍ ഗോപിനാഥിണ്റ്റെ പരിശീലന മികവായിരുന്നു കാരണം. എയര്‍ഫോഴ്സിണ്റ്റെ ഈ റെക്കോര്‍ഡ്‌ ഇതുവരെ മറികടക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. വോളീബോള്‍ രംഗത്ത്‌ ഗോപിനാഥ്‌ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ എയര്‍ഫോഴ്സ്‌ അധികൃതര്‍ കമണ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ആദരിച്ചു. ൬൯-ല്‍ ഗോപിനാഥ്‌ എയര്‍ഫോഴ്സില്‍ നിന്ന്‌ വിരമിക്കുമ്പോള്‍ ആവടിയിലെ ഫ്ളഡ്ലിറ്റ്‌ വോളീബോള്‍ സ്റ്റേഡിയത്തിന്‌ 'ഗോപിനാഥ്‌ സ്റ്റേഡിയം' എന്ന്‌ പുനര്‍നാമകരണം ചെയ്താണ്‌ എയര്‍ഫോഴ്സ്‌ ഇദ്ദേഹത്തെ ആദരിച്ചത്‌. ൭൦-ല്‍ കേരളാ സ്പോര്‍ട്ട്സ്‌ കൌണ്‍സില്‍ കോച്ചായിരുന്ന ഗോപിനാഥ്‌ ൭൨-ല്‍ കേരളാ യൂണിവേഴ്സിറ്റിയുടെ പരിശീലകനായി മാറി. ആ വര്‍ഷം മുതല്‍ തുടര്‍ച്ചയായി ഏഴുവര്‍ഷം കേരളാ യൂണിവേഴ്സിറ്റിയെ അഖിലേന്ത്യാ ചാമ്പ്യന്‍മാരാക്കിയാണ്‌ ഗോപിനാഥ്‌ അവിടെ തിളങ്ങിയത്‌. കേരളാ സര്‍വ്വകലാശാല ൧൧ തവണ സ്വര്‍ണ്ണമെഡല്‍ നേടിയപ്പോള്‍ അതില്‍ ഒമ്പതു തവണയും ഗോപിനാഥായിരുന്നു പരിശീലകന്‍. ൮൪-ല്‍ എം ജി യൂണിവേഴ്സിറ്റി കോച്ചായി തെരഞ്ഞെടുക്കപ്പെട്ട ഗോപിനാഥ്‌ ആ വര്‍ഷം തന്നെ ഇന്ത്യന്‍ യൂണിവേഴ്സിറ്റിയുടെ പരിശീലകണ്റ്റെ കുപ്പായമണിഞ്ഞു. ആ വര്‍ഷം ജപ്പാനിലെ കോബെ എന്ന സ്ഥലത്ത്‌ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിന്‌ പാട്യാലയില്‍ ആറുമാസം ഗോപിനാഥ്‌ പരിശീലനം നല്‍കി. എന്നാല്‍ ജപ്പാനിലേയ്ക്ക്‌ ടീം യാത്രയാകാന്‍ നാലുമണിക്കൂറ്‍ മാത്രം ബാക്കിനില്‍ക്കെ പാട്യാലയില്‍ നിന്നും ഡല്‍ഹിയിലെത്തിയ ഗോപിനാഥിനെ ഒഴിവാക്കി ബിച്ചുരാമയ്യ എന്ന ആന്ധ്രാക്കാരനെ പരിശീലകനായി നിയമിക്കുകയായിരുന്നു. ഇത്‌ തണ്റ്റെ കായികജീവിതത്തിലെ മറക്കാന്‍ കഴിയാത്ത കണ്ണീര്‍മുത്തുകളായാണ്‌ ഗോപിനാഥ്‌ വിശേഷിപ്പിക്കുന്നത്‌. ഈ സംഭവത്തിനുശേഷം കേരളത്തിലേയ്ക്ക്‌ തിരിച്ചുവന്ന ഗോപിനാഥ്‌ വീണ്ടും എം ജി യൂണിവേഴ്സിറ്റിയുടെ പരിശീലകനായി. ഗോപിനാഥിണ്റ്റെ കീഴില്‍ എം ജി യൂണിവേഴ്സിറ്റിയുടെ വനിതാ ടീം ഒമ്പതു തവണയും പുരുഷ ടീം മൂന്നു തവണയുമാണ്‌ സ്വര്‍ണ്ണം നേടിയത്‌. ഒരു കോച്ചിണ്റ്റെ കീഴില്‍ പുരുഷ-വനിതാ ടീമുകള്‍ ഹാട്രിക്‌ വിജയം നേടി ചരിത്രമായതും ഗോപിനാഥിണ്റ്റെ കിരീടത്തിലെ പൊന്‍തൂവലായിരുന്നു. എണ്ണിയാലൊടുങ്ങാത്ത അന്താരാഷ്ട്ര കായികപ്രതിഭകളെയാണ്‌ ഗോപിനാഥ്‌ രാജ്യത്തിന്‌ സമ്മാനിച്ചത്‌. അര്‍ജുന അവാര്‍ഡ്‌ ജേതാക്കളായ ജിമ്മി ജോര്‍ജ്‌, ശ്യാം സുന്ദര്‍ റാവു, ഉദയകുമാര്‍ എന്നിവരെക്കൂടാതെ കേരളാ പോലീസിണ്റ്റെ ജോസ്‌ ജോര്‍ജ്‌, എസ്‌ ഗോപിനാഥ്‌, ഹരിലാല്‍ എന്നിവരും ഗോപിനാഥിണ്റ്റെ ശിഷ്യരാണ്‌. കേരളാ സ്പോര്‍ട്ട്സ്‌ കൌണ്‍സിലിണ്റ്റെ അന്താരാഷ്ട്ര താരം അബ്ദുള്‍ റസാഖ്‌, റെയില്‍വെയുടെ ജ്യോതിഷ്‌, കസ്റ്റംസിണ്റ്റെ താരങ്ങളായ എസ്‌ എ മധു, മൊയ്തീന്‍ നൈന, എ എം ജോഗി എന്നിവരും കളിപഠിച്ചത്‌ ഗോപിനാഥില്‍ നിന്നാണ്‌. ദേശീയ കോച്ച്‌ സണ്ണി ജോസഫും കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിണ്റ്റെ രാജ്‌ വിനോദും കെ എസ്‌ ഇ ബിയുടെ ഏലിക്കുട്ടി ജോസഫ്‌, ശ്രീദേവി കോട്ടയം മെഡിക്കല്‍ കോളേജിണ്റ്റെ ജാസ്മിന്‍ ജോര്‍ജ്‌ എന്നീ അന്താരാഷ്ട്ര താരങ്ങളും കളിക്കളത്തില്‍ സ്മാഷുകള്‍ ഉതിര്‍ക്കുന്നത്‌ ഗോപിനാഥിണ്റ്റെ പരിശീലന മികവിലാണ്‌. ഇവരെയൊക്കെ അര്‍ഹമായ അംഗീകാരം നല്‍കി ആദരിക്കുമ്പോഴും താരങ്ങളെ കളത്തിലിറക്കാന്‍ കൊടും തണുപ്പും കനത്ത ചൂടും അവഗണിച്ച്‌ വിയര്‍പ്പൊഴുക്കിയ ഗോപിനാഥിനെ എന്തുകൊണ്ട്‌ അധികൃതര്‍ ഒഴിവാക്കുന്നുവെന്ന ചോദ്യം മാത്രം ബാക്കി.. more details call 09895982345

No comments: