'ആലപ്പുഴ കയര്‍' രാജ്യാന്തര പ്രശസ്തിയിലേക്ക്

ആലപ്പുഴ: ചൈനാ സില്‍ക്ക്, ധാക്കാ മസ്ളിന്‍, വെനീസ് ഗ്ളാസ്... ഭൂപ്രേദശത്തിണ്റ്റെ പേരില്‍ പ്രശസ്തമായ ഉല്‍പ്പന്നങ്ങളാണിവ. ഈ ശ്രേണിയിലേക്ക് 'ആലപ്പുഴ കയറും' സ്ഥാനം പിടിച്ചതോടെ കയറുല്‍പ്പന്നങ്ങള്‍ ഇനി രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയരും. ഇന്നലെ ആലപ്പുഴ പ്രിന്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ 'ആലപ്പുഴ കയര്‍' കേന്ദ്രവാണിജ്യ മന്ത്രാലയത്തിണ്റ്റെ ഭൂപ്രദേശ സൂചന അംഗീകാരം ഏറ്റുവാങ്ങി. കേന്ദ്രവാണിജ്യ മന്ത്രാലയ സെക്രട്ടറി ഗോപാല്‍ കൃഷ്ണപിള്ള കയര്‍ബോര്‍ഡ് ചെയര്‍മാന്‍ എ സി ജോസിന് അംഗീകാര രേഖ കൈമാറി. ലോകത്ത് മറ്റൊരിടത്തും സൃഷ്ടിക്കാന്‍ കഴിയാത്തവിധം സവിശേഷമായി തീരുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് ആ ദേശത്തിണ്റ്റെ സൂചനാ അംഗീകാരം ലഭിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിണ്റ്റെ പകുതിയോടെ ആലപ്പുഴയില്‍ കയര്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ദേശത്തിണ്റ്റെ സൂചന അംഗീകാരം ലഭിച്ചത് ഈ വര്‍ഷമാണ്. ഇത് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ എ സി ജോസിണ്റ്റെ തൊപ്പിയിലെ പൊന്‍തൂവലായാണ് കയര്‍മേഖലയില്‍ ഉള്ളവര്‍ കാണുന്നത്. ൧൯൫൩-ലെ കയര്‍ വ്യവസായ നിയമത്തിന്‍ കീഴില്‍ ഭാരത സര്‍ക്കാര്‍ രൂപീകരിച്ച കയര്‍ബോര്‍ഡാണ് ഇന്ത്യയില്‍ കയര്‍വ്യവസായത്തിണ്റ്റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. നിയമപ്രകാരം ഭൂപ്രദേശ സൂചനാ നിര്‍ണ്ണയത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചത് കയര്‍ബോര്‍ഡായിരുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലായി ആയിരത്തി എണ്ണൂറ്റി അമ്പ്ത്തി ഒമ്പതു മുതല്‍ നിര്‍മ്മിച്ചുവരുന്ന കയറുല്‍പ്പന്നങ്ങളാണ് ഇന്നത്തെ ആലപ്പുഴ കയര്‍. തീരദേശങ്ങളില്‍ നിന്നും എടുക്കുന്ന മികവുറ്റ തേങ്ങാതൊണ്ടില്‍ നിന്നും ലഭിക്കുന്ന ചകിരിനാരില്‍ നിന്നാണ് ആലപ്പുഴ കയറിണ്റ്റെ നിര്‍മ്മിതി. ഓരോ സ്ഥലത്തുനിന്നും എടുക്കുന്ന കയറിന് അതാത് നാടിണ്റ്റെ പേരായിരിക്കും ഭൂപ്രദേശ സൂചനയായി നല്‍കുന്ന പേര്. ആലപ്പുഴയിലെ ചെറുകിട നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന നെയ്ത്ത്-ഉല്‍പ്പാദന രീതികളാണ് എമ്പതില്‍പ്പരംപ്പരം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ആലപ്പുഴ കയറിനെ വിശിഷ്ടമാക്കുന്നത്. കയര്‍ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇരുന്നൂറ്റി അമ്പതിലധികം കയറ്റുമതിക്കാരില്‍ നിന്നും ആയിരത്തില്‍പ്പരം ചെറുകിട നിര്‍മ്മാതാക്കളില്‍ നിന്നുമായി എണ്ണമറ്റ കയറുല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ ആലപ്പുഴയില്‍ നിന്നും ലോകത്തിണ്റ്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നത്. കയറ്റുമെത്ത, കയര്‍ പരവതാനി, കാര്‍പ്പെറ്റുകള്‍ തുടങ്ങി വൈവിധ്യം കൊണ്ട് വിശിഷ്ടമാണ് ഇവിടുത്തെ കയര്‍ ഉല്‍പ്പന്ന ശ്രേണി. ഭൂപ്രദേശ സൂചനാ അംഗീകാരം ലഭിച്ചതോടെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ ഇനി ആലപ്പുഴ കയര്‍ എന്നപേരിലായിരിക്കും അറിയപ്പെടുക. ആയിരത്തി എണ്ണൂറ്റി അമ്പത്തി ഒമ്പതില്‍ ഐറിഷുകാരനായ അമേരിക്കന്‍വാസി ജയിംസ് ഡാറയും പങ്കാളി ഹെന്‍റി സ്മെയിലും ചേര്‍ന്ന് തുടക്കമിട്ട കയര്‍ഫാക്ടറിയിലൂടെ ആലപ്പുഴയുടെ കയര്‍പെരുമയും വളര്‍ന്നു. ഇപ്പോള്‍ ആലപ്പുഴ കയര്‍ എന്ന പേരില്‍ വിദേശങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ അറിയപ്പെടുമ്പോള്‍ കയറിന് മാത്രമല്ല ആലപ്പുഴക്കും അത് അഭിമാനത്തിണ്റ്റെ അടയാളമാവുകയാണ്. more details 09895982345
No comments:
Post a Comment