സര്‍ക്കാരിണ്റ്റെ ഗുഡ് ബുക്കില്‍ കയറാന്‍ എസ് പി കഥയെഴുതുന്നു
'പുന്നപ്ര-വയലാറും ജാലിയന്‍വാലാബാഗും ഒരേ ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ മാത്രമായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് നമ്മുടെ പക്ഷം വ്യക്തമാകുന്നത്'- ഇത് ഒരു ഇടതുപക്ഷ സൈദ്ധാന്തികണ്റ്റെ വാക്കുകളല്ല. ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട് ഇ ജെ ജയരാജ് കലാകൌമുദിയുടെ പ്രസിദ്ധീകരണമായ 'കഥ'യില്‍ എഴുതിയ വാക്കുകളാണ്. കഥയുടെ ജൂണ്‍ലക്കത്തിലെ ൫൨-ാം പേജിലാണ് പോലീസ് സൂപ്രണ്ടിണ്റ്റെ 'എനിക്കുമപ്പുറം' എന്ന മനഃകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. താനൊരു ഇടതുപക്ഷക്കാരനാണെന്ന് പരസ്യമായി വ്യക്തമാക്കി സര്‍ക്കാരിണ്റ്റെ ഗുഡ്ബുക്കില്‍ കയറാനുള്ള എസ് പിയുടെ 'കഥ' വിവാദത്തിലേക്ക് നീങ്ങുകയാണ്. ഇരുത്തംവന്ന എഴുത്തുകാരണ്റ്റെ ശൈലിയില്‍ മുന്നേറുന്ന കഥ പക്ഷെ അവസാനിക്കുമ്പോഴേക്കും കഥാകാരണ്റ്റെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നുണ്ട്. പിണറായി വിജയണ്റ്റെ വിശ്വസ്തനെന്നു പറയപ്പെടുന്ന ഇ ജെ ജയരാജ് ജില്ലാ പോലീസ് സൂപ്രണ്ടിണ്റ്റെ പദവിയിലിരുന്ന് ഇടതുപക്ഷ പ്രസ്ഥാനത്തിണ്റ്റെ പ്രത്യയ ശാസ്ത്രവുമായി മുന്നോട്ടുപോകുന്നത് നീതിയുക്തമല്ലെന്നാണ് വായനക്കാരുടെ വിലയിരുത്തല്‍. ജാലിയന്‍ വാലാബാഗും പുന്നപ്ര-വയലാറും എങ്ങനെയാണ് ഒരേ ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങളാകുന്നതെന്ന് വിശദീകരിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് ബാധ്യതയുണ്ടെന്ന് ഒരു വായനക്കാരന്‍ അഭിപ്രായപ്പെടുന്നു. ജാലിയന്‍വാലാബാഗിനെയും പുന്നപ്ര-വയലാര്‍ സമരത്തേയും ഒരേ തരത്തില്‍ വിശകലനം ചെയ്ത കഥാകാരന്‍ ശരിക്കും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ചരിത്രത്തെ വിശകലനം ചെയ്യുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദ പോലും ജില്ലാ പോലീസ് സൂപ്രണ്ട് കാട്ടിയില്ലെന്ന് മാത്രമല്ല കഥയിലൊരിടത്ത് താനൊരു മാര്‍ക്സിസ്റ്റ് പക്ഷപാതിയാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോട് ഈ ഉദ്യോഗസ്ഥന്‍ പുലര്‍ത്തിയിരുന്ന സമീപനം ഏതു തരത്തിലായിരുന്നുവെന്ന് കഥ പുറത്തുവന്നതിലൂടെ വ്യക്തമായിരിക്കുകയാണ്.
No comments:
Post a Comment